top of page

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ ...

യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ ...

ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ ...

ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ ...

വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം ...

സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും .

ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം ...

ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ ...

1993 മുതൽ കാൽ നൂറ്റാണ്ടുകാലം ശാലോം ടൈംസിന്റെ എഡിറ്റോറിയൽ പേജിലെഴുതിയ ആത്മീയ ചിന്തകളുടെ അവസാനഭാഗമാണിത് .

ആത്മാവിന്റെ പ്രതിധ്വനികളുടെ ഒന്നും രണ്ടും ഭാഗങ്ങൾ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട് .

ശാലോം ടി വിയുടെയും ശാലോം പ്രസിദ്ധീകരണങ്ങളുടെയും ആരംഭകനായ ബെന്നി പുന്നത്തറയുടെ ഗ്രന്ഥങ്ങൾ സ്പാനിഷ് , ജർമ്മൻ , ഇംഗ്ലീഷ് , ഹിന്ദി , തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് . 2011 ൽ ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ ഷെവലിയർ സ്ഥാനം നല്കി ആദരിച്ചു

AATHMAVINTE PRATHIDHWANIKAL | VOLUME 3

SKU: SB320
₹280.00Price
Quantity

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page