സ്വർഗ്ഗവാതിലായ മറിയം Part 1
സ്വർഗ്ഗവാതിലായ മറിയത്തിലൂടെയാണ് രക്ഷകനായ യേശു ക്രിസ്തു ഭൂമിയിൽ വന്നത്. എന്നാൽ ഇപ്പോൾ മറിയം യേശുക്രി സ്തുവിന്റെ വാസസ്ഥലമാണ്. വിശുദ്ധ ലൂയി ഡി മോണ്ട്ഫോർട്ട് പറയുന്നു, 'ഇനിമേൽ മറിയമല്ല ജീവിക്കുന്നത്. പിന്നെയോ, യേശുക്രി സു, ദൈവം തന്നെയാണ് മറിയത്തിൽ ജീവിക്കുന്നത്. അതിനാൽ മറിയം അത്യുന്നതന്റെ വിശുദ്ധ നിവാസമാണ്. ആത്മീയ പറുദീസ യാണ്; അതോടൊപ്പം ദൈവകൃപയുടെ വറ്റാത്ത നദിയുമാണ്. യേശു ക്രിസ്തുവിന്റെ സമ്പൂർണ്ണ സാന്നിദ്ധ്യം മറിയത്തിൽ കണ്ടെത്താനും അങ്ങനെ യഥാർത്ഥ മരിയഭക്തിയുടെ ഉന്നതതലങ്ങളിൽ എത്താനും ഈ പുസ്തകം ഏവരെയും സഹായിക്കട്ടെ.
സാത്താനെതിരെയുള്ള ദൈവത്തിന്റെ ആയുധമാണ് മറിയം. അതുകൊണ്ട് മറിയത്തെ മനുഷ്യരിൽനിന്ന് മറച്ചുപിടിക്കാൻ, ഓർമ്മ യിൽനിന്ന് മറിയത്തെ മായ്ച്ചുകളയാൻ സാത്താൻ എപ്പോഴും ശ്രമിക്കും. വെളിപാട് 12:15 ഇത് വെളിവാക്കുന്നു. “സ്ത്രീയെ ഒഴുക്കിക്കളയാൻ സർപ്പം തന്റെ വായിൽ നിന്ന് നദിപോലെ ജലം അവളുടെ പിന്നാലെ പുറപ്പെടുവിച്ചു.'' ദുഷ്പ്രചരണങ്ങളും വ്യാജവും തെറ്റായ പ്രബോ ധനങ്ങളുമാണ് സാത്താന്റെ വായിൽ നിന്ന് പുറപ്പെടുന്ന ഈ ജലം. ദൈവകല്പനകൾ കാക്കുന്നവരും യേശുവിന് സാക്ഷ്യം വഹിക്കു ന്നവരുമായി അവളുടെ സന്താനങ്ങളിൽ അവശേഷിച്ചവർ ചെയ്യേണ്ട കർത്തവ്യം വെളിപാട് 15:16 വ്യക്തമാക്കുന്നു: "എന്നാൽ ഭൂമി അവളെ സഹായിച്ചു. അത് വായ് തുറന്ന് സർപ്പം വായിൽ നിന്ന് ഒഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു. അതായത്, സത്യം പ്രഘോഷിച്ചുകൊണ്ട് സാത്താന്റെ നുണകളെ നിർവീര്യമാക്കുക.
മറിയത്തെക്കുറിച്ചുള്ള പല പ്രസിദ്ധീകരണങ്ങളും മറിയത്തെ കൂടുതൽ അറിയാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മറിയം അവിടുത്ത ഒരു പൈതലിന് സ്വജീവിതം പൂർണമായി വെളിപ്പെടുത്തി യിരിക്കുന്നു. കോൺസ്വലോ എന്ന അപരനാമത്തിൽ ഈ മകൾ എ തിയ പുസ്തകമാണ് MARY CATE OF HEAVEN.വിശുദ്ധ ലൂയി ഡി മോണ്ട്ഫോർട്ട് വെളിപ്പെടുത്തിയതുപോലെ മറിയത്തെക്കുറിച്ചുള്ള അറിവ് അന്ത്യനാളുകൾ വരെ മനുഷ്യരിൽ നിന്ന് മറച്ചുവയ്ക്കാനായിരുന്നു ദൈവിക പദ്ധതി. ഈ തലമുറയ്ക്ക് അതെല്ലാം അറിയാനും ആത്മാവിൽ ശക്തിപ്രാപിക്കാനും ഭാഗ്യം ലഭിച്ചതിന് ദൈവത്തെ സ്തുതിക്കാം.
വിശുദ്ധ ലൂയി പറയുന്നതുപോലെ ഒരു വ്യക്തി മറിയത്തോട് എത ത്തോളം ഐക്യപ്പെടുന്നുവോ അത്രയും കൂടുതൽ ഫലപ്രദമായി മറിയം ആ വ്യക്തിയെ ദൈവത്തോട് ഐക്യപ്പെടുത്തുന്നു. മറിയത്തോട് ഐക്യപ്പെടുന്നത് സ്നേഹിച്ചുകൊണ്ടാണ്. മറിയത്തെ കൂടുതൽ അറി യുമ്പോഴാണ് സ്നേഹം വർദ്ധിക്കുക. മറിയത്തെ സ്നേഹിക്കുമ്പോൾ യേശുക്രിസ്തുവിനെയാണ് നാം സ്നേഹിക്കുക. മരിച്ചവരിൽ നിന്നുള്ള ആദ്യജാതനായ യേശു പിതാവിന്റെ വലതുഭാഗത്തു പിതാവിന്റെ മഹത്വത്തിൽ എഴുന്നള്ളിയിരിക്കുന്നു. യേശുവിനെ കാണുന്നവൻ പിതാവിനെയാണ് കാണുന്നത്. എന്നാൽ അവിടുത്തെ ഹൃദയം, അതാ യത് വചനമാകുന്ന ദൈവം മറിയത്തോടുകൂടെയാണ്. അവിടെയാണ് ക്രിസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തേണ്ടത്.
ഈ പരിഭാഷ രണ്ട് ഭാഗങ്ങളായാണ് തയ്യാറാക്കുന്നത്. ആദ്യഭാഗം മറിയത്തിന്റെ മാതാപിതാക്കളുടെ വിവരണം തുടങ്ങി യേശുവിന്റെ ദൗത്യം ആരംഭിക്കുന്നതുവരെയാണ്. ശേഷമുള്ളതാണ് രണ്ടാം ഭാഗം ഒന്നാം ഭാഗം വായിക്കുമ്പോൾത്തന്നെ മറിയത്തെക്കുറിച്ചുള്ള ബോദ്ധ്യ ങ്ങളിൽ ഗണ്യമായ തിരുത്തലുകൾ സംഭവിച്ചിരിക്കും.
top of page
SKU: SB313
₹250.00Price
SIMILAR PRODUCTS
THIS MONTH'S SPECIAL
bottom of page