top of page

ആധുനിക ജീവിതസാഹചര്യങ്ങളോട് ബന്ധപ്പെടുത്തി മനുഷ്യാവസ്ഥയുടെ വിവിധ തലങ്ങളെയും സന്ദര്‍ഭങ്ങളെയും വിലയിരുത്തി, തികച്ചും വ്യത്യസ്തവും നൂതനവുമായവിധം വചനം മനുഷ്യഹൃദയങ്ങളിലേക്ക് അവതരിപ്പിക്കപ്പെടുന്പോള്‍ അവ മനസ്സില്‍ നിലനില്ക്കുകയും ജീവിതത്തെ പരിവര്‍ത്തനവിധേയമാക്കുകയും ചെയ്യും. നമ്മുടെ ജീവിതത്തെ ആത്മപരിശോധനയുടെയും ആത്മവിചാരണയുടെയും തലത്തിലേക്ക് നയിക്കുവാന്‍ കഴിവുള്ള ഈ ഗ്രന്ഥം സഭയിലും സമൂഹത്തിലും പ്രകാശം പരത്തുമെന്ന് പ്രത്യാശിക്കുന്നു.

 

കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

മേജര്‍ ആര്‍ച്ച് ബിഷപ്പ്

 

മനുഷ്യഹൃദയത്തിന്റെ അടിസ്ഥാന തലങ്ങളേയും ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളേയും അവതരിപ്പിക്കുമ്പോഴാണ് സുവിശേഷപ്രസംഗം ജീവിതബന്ധിയും പ്രചോദനാത്മകവുമായിത്തീരുന്നത്. ഇതിന്റെ ആവശ്യകത മനസ്സിലാക്കി വ്യത്യസ്തമായ ഉള്‍ക്കാഴ്ചകളോടുകൂടി വചനപ്രഘോഷണത്തിന് സഹായകമാംവിധം തയ്യാറാക്കിയിരിക്കുന്ന ഗ്രന്ഥമാണ് 'അനുദിന വചനപ്രഘോഷണം വ്യത്യസ്തകാഴ്ചപ്പാടില്‍'. ഈ ഗ്രന്ഥം തയ്യാറാക്കിയ ബഹു. ജില്‍സണ്‍ നെടുമരുതുംചാലില്‍ സി.എം.ഐ അച്ചനെ പ്രത്യേകമാംവിധം അഭിനന്ദിക്കുന്നു.

 

മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍

കോതമംഗലം രൂപതാദ്ധ്യക്ഷന്‍

ANUDINA VACHANAPRAGHOSHANAM

SKU: AB214
₹550.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page