top of page

അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം.

ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള്‍ നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ പൂക്കളുതിര്‍ത്ത് നില്‍ക്കുന്ന പൂമരം പോലൊരു ജന്മം.

ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് ഒരു പുരുഷനും. അയാള്‍ക്കെന്താണ് അവളേക്കുറിച്ച് അറിയാവുന്നത് എന്ന് സംശയം തോന്നാം. പക്ഷേ, ഇതിന്റെ ആദ്യത്തെ പുറം വായിക്കുന്നതുവരെയേ അതുണ്ടാവൂ. പിന്നെ ഓരോ വരിയും കടന്നുപോകുമ്പോള്‍ ഒപ്പം നടക്കുന്നത് ഒരു സ്ത്രീയാണെന്നു നമുക്ക് മനസ്സിലാവും. ഒടുവില്‍, അവസാനത്തെ പുറം മറിച്ച്, പുസ്തകമടച്ചു പുറത്തിറങ്ങുന്നത് ഒന്നല്ല, രണ്ടു സ്ത്രീകളായിരിക്കും!

AVAL

SKU: IB003
₹225.00Price
Quantity

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page