ഞാന്‍ ഫോണെടുത്തു. അങ്ങേ തലയ്ക്കല്‍ കാര്‍ലോയെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന ആ പെണ്‍കുട്ടിയായിരുന്നു. ഫോണ്‍ എടുത്തപാടെ അവള്‍ എന്നോട് ചോദിച്ചു: ആന്റി, കാര്‍ലോ വീട്ടിലെത്തിയോ ? ഞാന്‍ പറഞ്ഞു: എത്തി. തുടര്‍ന്ന് ഞാന്‍ അവളോട് ചോദിച്ചു: മോളേ, എന്താ പ്രശ്‌നം ? മറുപടി പറയാതെ അവള്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ തിരികെ കാര്‍ലോയുടെ മുറിയിലെത്തി. അവൻ അപ്പോഴും കട്ടിലില്‍ കമിഴ്ന്ന് കിടന്ന് കരയുകയാണ്. കുറച്ചു നേരം അങ്ങനെ കിടക്കട്ടെ എന്നു കരുതി വാതില്‍ ചാരി ഞാൻ മുറിക്ക് പുറത്തിറങ്ങി, സ്വീകരണമുറിയില്‍ വന്ന് വെറുതെയിരുന്നു.
കുറേ കഴിഞ്ഞ് കാര്‍ലോ ശരം വിട്ടകണക്ക് പുറത്തേക്ക് പോയി. അപ്പോഴും അവൻ തന്റെ സ്‌കൂള്‍ യൂണിഫോം മാറ്റിയിരുന്നില്ല. നിലത്ത് വീണുകിടന്ന സൈക്കിളെടുത്ത് അവന്‍ അതിവേഗം പുറത്തേക്ക് പോയി. അവന്‍ പോകുന്നത് എവിടെക്കാണെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് വേഗം വസ്ത്രം മാറി ഞാനും വീടിന് പുറത്തിറങ്ങി.
ഞാന്‍ ഇടവകപള്ളിയിലെത്തിയപ്പോള്‍ കണ്ട കാഴ്ച കാര്‍ലോയും വികാരിയച്ചനും തമ്മില്‍ സംസാരിക്കുന്നതാണ്. എന്നെ കണ്ടമാത്രയില്‍ കാര്‍ലോ പള്ളിയിലേക്ക് കയറിപ്പോയി. വികാരിയച്ചന്‍ എന്റെയടുത്തേക്ക് വന്നു. ഞാന്‍ സ്തുതി ചൊല്ലി. അച്ചന്‍ തിരിച്ചും. എന്താണച്ചോ കാര്യം ? ഞാന്‍ തിരക്കി. അച്ചന്റെ ഉച്ചത്തിലുള്ള ചിരിയായിരുന്നു മറുപടി. അങ്ങനെ അച്ചന്‍ ചിരിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എങ്കിലും ആ ചിരിയില്‍ എന്റെ ഉള്ളില്‍ നിന്ന് ഭാരമുള്ള എന്തോ ഒന്ന് എടുത്തുമാറ്റപ്പെട്ടതുപോലെ തോന്നി. പ്രശ്‌നം ഗുരുതരമല്ല എന്ന് എനിക്ക് മനസിലായി.
അച്ചന്‍ പറഞ്ഞു: കാര്‍ലോയെ ഇഷ്ടപ്പെട്ടിരുന്ന ആ പെണ്‍കുട്ടി കുറേ ദിവസമായി വലിയ വിഷമത്തിലായിരുന്നു. കാര്‍ലോയുടെ പിറകെ എത്ര നടന്നാലും അവന്‍ തന്നെ മൈന്‍ഡ് ചെയ്യില്ല എന്നു മനസിലാക്കിയ അവള്‍ ഒരു ബോയ്ഫ്രണ്ടിനെ കണ്ടെത്തിയിരുന്നു. എന്നാല്‍, വളരെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവൻ അവളെ വേണ്ടെന്നു വച്ചു. അത് അവളില്‍ വലിയ ഷോക്കായി. അവള്‍ കാര്‍ലോയോട് ഇക്കാര്യം തുറന്നു പറഞ്ഞു. കാര്‍ലോ പലവിധത്തില്‍ അവളെ ആശ്വാസിപ്പിച്ചെങ്കിലും അവള്‍ വലിയ ടെന്‍ഷനിലായിരുന്നു. അവള്‍ ആത്മഹത്യ ചെയ്യുമോ എന്നു പോലും കാര്‍ലോ ഭയപ്പെട്ടിരുന്നു.
ഇന്ന് രാവിലെ ഒരു വിജനസ്ഥലത്ത് അവള്‍ ഒറ്റയ്ക്കിരുന്ന് കരയുകയായിരുന്നു. കാർലോ അവൾക്കരികിലെത്തി. ഇനി സ്‌കൂളില്‍ വരേണ്ടന്നും ജീവിക്കേണ്ട എന്നുമുള്ള കടുത്ത തീരുമാനത്തിലായിരുന്നു അവൾ. കാര്‍ലോ അവളെ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. അവള്‍ അതൊന്നും കേട്ടില്ല. ഒടുവില്‍ അവള്‍ അവനോട് ചോദിച്ചു : നീ എനിക്കൊരു ഉമ്മ തരുമോ ? കാര്‍ലോ മറ്റൊന്നും ആലോചിച്ചില്ല. അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാന്‍ അവന്‍ അവളുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു. അച്ചന്‍ പറഞ്ഞു നിറുത്തി. ദൈവാലയത്തിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന കാര്‍ലോയെ ഞാന്‍ നോക്കി. പതുക്കെ ഞാന്‍ അവനരികിലേക്ക് നടന്നു. ഒപ്പം അച്ചനും.
top of page
SKU: SK001
₹180.00Price
SIMILAR PRODUCTS
THIS MONTH'S SPECIAL
bottom of page