top of page

ഫ്രെഡ് മക്‌കാർത്തിയുടെ ലോകത്തെ നിഷ്കളങ്കമായി ചിരിപ്പിച്ച കാർട്ടൂണുകൾ. മൊഴിമാറ്റം ചെയ്തത് ബോബി ജോസ് കട്ടികാടും ടോം ജെ മങ്ങാട്ടും ചേർന്ന്. ആമുഖം ബോബി ജോസ് കട്ടികാട്.

 

Fred McCarthy’s iconic cartoon character Brother Juniper was published for the first time in Malayalam as a book. This book is a collection of the most hilarious cartoons selected from the 880 odd cartoons drawn by McCarthy. Introductory note by Boby Jose Kattikad.

 

സെയ്‌ന്റ് ഫ്രാൻസിസിന്റെ ആദ്യകാലശിഷ്യന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. കുസൃതിയും കുറുമ്പും അനുകമ്പയുമൊക്കെ ചേർന്ന തെല്ലൊരു കോമാളിജീവിതമായിരുന്നു ജൂണിപ്പറിന്റേത്.

 

'Would to God, my brothers, I had a whole forest of such Junipers' എന്നാണ് ഫ്രാൻസിസ് ഈ പ്രിയപ്പെട്ട ശിഷ്യനേക്കുറിച്ച് പറഞ്ഞത്. ലിറ്റിൽ ഫ്ലവേഴ്സ് ഓഫ് സെയ്ന്റ് ഫ്രാൻസിസ് എന്ന പുസ്തകത്തിൽ നിരവധി കഥകളുണ്ട് ജൂണിപ്പറിനേക്കുറിച്ച്. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. മഞ്ഞുകാലത്ത് ആരെങ്കിലും 'തണുക്കുന്നു' എന്നു പറഞ്ഞാൽ സ്വന്തം സന്യാസവസ്ത്രം തന്നെ ഊരിക്കൊടുക്കും.

 

ജൂണിപ്പർ പിന്നീട് ഒരു കാർട്ടൂൺ സ്ട്രിപ്പായി. 1942-ൽ ഫ്രെഡ് മക്‌കാർത്തി എന്ന ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു അതു വരച്ചത്. അദ്ദേഹം എഡിറ്ററായിരുന്ന Friar എന്ന മാസികയിലാണ് ബ്രദർ ജൂണിപ്പർ ആദ്യം വന്നത്. കാർട്ടൂൺ സ്ട്രിപ്പുകൾ വിതരണം ചെയ്യുന്ന പബ്ലിഷേഴ്ഷ് ന്യൂസ്‌പേപ്പർ സിൻഡിക്കേറ്റ് എന്ന കമ്പനി വാങ്ങി പത്രങ്ങൾക്ക് നൽകിത്തുടങ്ങിയതോടെ ലോകമെങ്ങും ജൂണിപ്പറെത്തി.

മലയാളത്തിൽ ആദ്യമായാണ് ബ്രദർ ജൂണിപ്പർ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഫ്രെഡ് മക്‌കാർത്തി വരച്ച എണ്ണൂറിലധികം സ്ട്രിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും ചിരിപ്പിക്കുന്ന കാർട്ടൂണുകളാണ് ഈ പുസ്തകത്തിലുള്ളത്.

BROTHER JUNIPER

SKU: IB007
₹160.00Price
Quantity

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page