ക്രിസ്തീയ വിശ്വാസം, പ്രത്യേകിച്ചും കത്തോലിക്കാസഭ ഏറ്റുപറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിശ്വാസസത്യങ്ങള്‍ എല്ലാം തന്നെ യുക്തിയും കുബുദ്ധിയും ഉപയോഗിച്ചു നിഷേധിക്കുക, അപഹാസ്യമായി ചിത്രീകരിക്കുക ഇന്ന് ഒരു ഫാഷന്‍ ആയിത്തീര്‍ന്നിരിക്കുന്നതുപോലെ തോന്നും. പരിശുദ്ധത്രിത്വം മുതല്‍ പാപമോചനവും ആത്മരക്ഷയും വരെ ചോദ്യം ചെയ്യപ്പെടാത്ത ക്രിസ്തീയ വിശ്വാസസത്യങ്ങള്‍ ഇല്ല തന്നെ. ഇവയ്ക്കു പുറമേനിന്ന് ഉയരുന്ന ചോദ്യങ്ങളും ദുരാരോപണങ്ങളും മാത്രമല്ല, വിശ്വാസം അതിന്‍റെ ഉള്ളില്‍നിന്നുതന്നെ വിവിധങ്ങളായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇവയ്ക്കെല്ലാം ബൈബിളിലും കത്തോലിക്കാസഭയിലും ആധികാരികപ്രബോധനത്തിലും അടിസ്ഥാനമാക്കി കഴിയുന്നത്ര ലളിതവും, വ്യക്തവും, യുക്തിപൂര്‍ണ്ണവുമായ ഉത്തരം നല്കാനുള്ള ശ്രമമായ പരന്പരയിലെ ആദ്യപുസ്തകമാണിത്. യേശുക്രിസ്തു ചരി്ത്രപുരുഷനോ യേശുവും ഈസായും ഒരാള്‍ തന്നെയോ ദൈവവും അള്ളായും ഒന്നോ ത്രിത്വം എന്നാല്‍ എന്ത് മറിയം ദൈവമാതാവോ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നു
top of page
SKU: AB307
₹160.00Price
SIMILAR PRODUCTS
THIS MONTH'S SPECIAL
bottom of page