top of page

വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം ഇന്നത്തെ സഭയ്ക്കും പ്രത്യേകിച്ച് എല്ലാ സന്യസ്തര്‍ക്കും ഉത്തമ മാതൃകയാണ്. അസാധാരണമായ ദൈവികാനുഭവങ്ങളും മിസ്റ്റിക് അനുഭവങ്ങളും നിറഞ്ഞ വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതത്തെ വിശുദ്ധ ഗ്രന്ഥത്തിന്‍റെയും വിശുദ്ധ പാരന്പര്യത്തിന്‍റെയും സഭാ പ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം തയ്യാറാക്കിയ എല്ലാവരെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. നമ്മുടെ ആത്മീയ ജീവിതത്തില്‍ വിശുദ്ധ മറിയം ത്രേസ്യ നമുക്ക് ഒരു മാര്‍ഗ്ഗദര്‍ശിയായിരിക്കട്ടെ.

 

മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത

 

ദൈവവും പിശാചും തുല്യശക്തികളായ ദ്വൈതങ്ങളല്ല, പൈശാചികശക്തികളുടെമേല്‍ വിജയം വരിച്ച ക്രിസ്തുവാണ് വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മീയ സമരങ്ങളുടെ അടിസ്ഥാനം. സ്വര്‍ണം ഉലയിലെന്നപോലെ ആത്മീയ സമരങ്ങളിലൂടെ അവള്‍ക്ക് വിശുദ്ധിയുടെ ഉത്തുംഗശൃംഗത്തിലേക്ക്, നിത്യം ജീവിക്കുന്നവനിലേക്ക്, വിജയശ്രീലാളിതയായി ചവിട്ടിക്കയറാനായത് അതുകൊണ്ടാണ്. വി. മറിയം ത്രേസ്യയുടെ ആത്മീയ സമരത്തെ വിശുദ്ധ ഗ്രന്ഥത്തിന്‍റെയും സഭാപ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം അനേകര്‍ക്ക് തങ്ങളുടെ ആത്മീയസമരത്തില്‍ വഴികാട്ടിയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

 

മാര്‍ ടോണി നീലങ്കാവില്‍

തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍

 

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്‍റെ ആഘോഷദിനങ്ങളില്‍ വായനക്കാര്‍ക്കു വിളന്പാനായി ഒരുക്കിയ പ്രത്യേക വിഭവമാണ് ഇന്നിന്‍റെ അഷ്ടരുചിക്കൂട്ടുകളില്‍ തയ്യാറാക്കിയിട്ടുള്ള മറിയം ത്രേസ്യയുടെ യുദ്ധഭൂമി. ഈ ഗ്രന്ഥം നന്മയുടെ ശത്രുക്കളോടു പൊരുതി ജയിക്കാന്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും തിരിച്ചറിവും തിരിച്ചുനടക്കാനുളള കൃപയും ഉളവാക്കുന്ന തിരിവെളിച്ചം പ്രദാനം ചെയ്യുന്നു. മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥവും നേരുന്നു.

 

റവ. മദര്‍ ഉദയ സി.എച്ച്.എഫ്.

സുപ്പീരിയര്‍ ജനറല്‍ (ഹോളി ഫാമിലി)

MARIYAM THRESIAYUDE YUDHABHOOMI

SKU: AB008
₹160.00Price
  • Author: Fr. Sebastian Chalakkalm Sr. Pavana CHF

    Pages: 168

    Size: Demy 1/8

    Binding: Paperback

    Edition: October 2019

  • MALAYALAM

SIMILAR PRODUCTS

THIS MONTH'S SPECIAL

bottom of page