മദര്‍ തെരേസയുടെ
ആദ്ധ്യാന്മികതയെ തൊട്ടറിയുവാന്‍ ഏറ്റവും ഉത്തമഗ്രന്ഥം.കരുണയുടെ ഏഴ് ഭൗതിക തലങ്ങളെയും അത്മീയ തലങ്ങളെയും പ്രത്യേകമാം വിധം ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നു.
ഇല്ലായ്മകളുടെ ഏതൊക്കയോ പ്രതലങ്ങളില്‍തട്ടി നിറം മങ്ങിപ്പോയ നമ്മുടെ ബോദ്ധ്യങ്ങളെ ഉണര്‍ത്താന്‍ പോന്ന ഗ്രന്ഥം.
മദറിന്റെ വാക്കുകളുടേയും പ്രവൃത്തികളുടേയും സമ്പന്നവും പരിപുഷ്ടവുമായ പൈതൃകം സുശക്തമായ രീതിയില്‍ ഇതില്‍ പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥം മദറിന്റെ അനുദിന ജീവിതത്തെയാണ് കാണിച്ചു തരിക.
മദര്‍ തെരേസ - കരുണയിലേയ്‌ക്കൊരു ക്ഷണം
അവളെ നോക്കിയ ദരിദ്രര്‍ അവളില്‍ കണ്ടെത്തിയത് ദൈവത്തിന്റെ കരുണയായിരുന്നു. സ്‌നേഹിക്കാനും പരിചരിക്കാനും സഹതപിക്കാനും വേദനയും സഹനങ്ങളും തിരിച്ചറിയാനും കഴിയുന്ന ഒരു വ്യക്തിയെയാണ് അവര്‍ അവളില്‍ കണ്ടെത്തിയത് - അവളുടെ ചുളിവുകള്‍ വീണ മുഖത്ത് അവര്‍ കണ്ടത് ദൈവപിതാവിന്റെ കരുണയും കരുതലും നിറഞ്ഞ മുഖം. അവര്‍ അറിഞ്ഞിരുന്നു, അവര്‍ അവരെ ഗ്രഹിച്ചിരുന്നുവെന്നും അവരില്‍ ഒരാളാണെന്നും.
ഫ്രാന്‍സീസ് മാര്‍പാപ്പാ പറയുന്നു: ''കരുണ എന്ന പദത്തിന്റെ ലത്തീന്‍ രൂപത്തിന് - Misericorida - പീഡിതനായവന് ഹൃദയം നല്‍കുക എന്നാണ് അര്‍ത്ഥം.'' അത് തന്നെയല്ലേ യേശുവും ചെയ്തത്? മനുഷ്യന്റെ സഹനങ്ങളിലേക്ക്, പീഡകളിലേക്ക് തന്റെ ഹൃദയം തുറന്നുവച്ചു. ക്രിസ്ത്യാനികളായ എല്ലാവരും കരുണയുടെ ഭൗതികവും ആത്മീയവുമായ മേഖലകളെക്കുറിച്ച് ധ്യാനിക്കണം എന്ന പരി. പിതാവിന്റെ ജ്വലിക്കുന്ന ആഗ്രഹത്തോട് ചേന്നുനിന്ന് A Call to Mercy എന്ന ഈ പുസ്തകം, മദര്‍ തെരേസയുടെ കാരുണ്യപ്രവൃത്തികളെയും പ്രബോധനങ്ങളെയും കുറിച്ച് അവതരിപ്പിക്കുകയാണ്. പാവങ്ങളുടെ അമ്മയുടെ ആത്മീയ ആഴങ്ങള്‍ തുറന്നു തരുന്ന ഗ്രന്ഥം
top of page
SKU: JB222
₹280.00Price
SIMILAR PRODUCTS
THIS MONTH'S SPECIAL
bottom of page