top of page

അമ്മയെ മനസിലാക്കി അനുഭവിക്കുവാനുള്ള ഒരു മകന്റെ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ തീര്‍ത്ഥാടനാനുഭവമാണ് ടി. ദേവപ്രസാദിന്റെ 'യേശുവിന്റെ അമ്മ- അറിയാത്ത കഥകള്‍' എന്ന ഈ പുസ്തകം.
2014-ലെ വിശുദ്ധവാരത്തിലാണ് 37 അധ്യായങ്ങളുള്ള ഈ പുസ്തകം എനിക്കു വായിക്കുവാന്‍ ലഭിച്ചത്. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള അറിവിലൂടെ ഒരു പുത്തന്‍ യേശു അനുഭവത്തിലേക്ക് ആ വായന എന്നെ നയിച്ചു. അതാണല്ലോ അമ്മയുടെ സ്‌നേഹത്തിന്റെ പൊരുള്‍. യേശുവിനെ ഞാന്‍ മനസിലാക്കുക. അനുഭവിക്കുക. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ എഴുതപ്പെട്ട പുസ്തകമാണിതെന്ന് ഇതിലെ ഓരോ വാക്കും എന്നെ അനുഭവപ്പെടുത്തുകയാ യിരുന്നു.
എഴുതപ്പെട്ട വചനത്തില്‍ പരിശുദ്ധ അമ്മയെക്കുറിച്ച് നമുക്ക് ലഭിക്കുന്ന വെളിപാടുകളുണ്ട്. സഭയില്‍ ജീവിച്ച പുണ്യാത്മാക്കള്‍ക്കു ലഭിച്ച സ്വകാര്യ വെളിപാടുകളിലൂടെ അമ്മയെക്കുറിച്ച് ലഭിച്ചിട്ടുള്ള വിവരങ്ങളുമുണ്ട്. എന്നാല്‍ ഇവ രണ്ടുമല്ലാതെ അമ്മയുടെ പ്രിയ മകന്‍ എന്ന ബോധ്യത്തോടെ ഒരു തീര്‍ത്ഥാടകനെപ്പോലെ ഇവയില്‍ നിന്നെല്ലാം കോരിയെടുത്ത വിവരങ്ങള്‍ കോര്‍ത്തൊരുക്കി യപ്പോള്‍ ഈ മനോഹര അനുഭവക്കുറിപ്പായി.


സാമുവേല്‍ മാര്‍ ഐറേനിയോസ്‌

YESHUVINTE AMMA : ARIYATHA KATHAKAL

SKU: CIPH072
₹190.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page